കുവൈറ്റ് സിറ്റി : രാജ്യത്ത് ഫാമിലി അനുവദിക്കാനുള്ള ശമ്പള പരിധി ഉയർത്താൻ നീക്കം. കുടുംബ വിസക്ക് അപേക്ഷിക്കുന്നവരുടെ ശമ്പള പരിധി നിലവിലുള്ള 500 കെഡിയിൽ നിന്ന് 800 കെഡിയായി ഉയർത്താൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു. പുതിയ നിര്‍ദ്ദേശമനുസരിച്ച് ആശ്രിത വിസയ്ക്ക് അപേക്ഷിക്കുന്നതിന് കുറഞ്ഞത് 800 ദിനാര്‍ അടിസ്ഥാന ശമ്പളം ആവശ്യമാണ്.
വിസ ഫോമിനോടപ്പം ഒറിജിനൽ വർക്ക് പെർമിറ്റും സമര്‍പ്പിക്കണം. വിസ അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനം ഉടന്‍ തന്നെ നിലവില്‍ വരുമെന്നാണ് സൂചനകള്‍. രാജ്യത്തെ ജനസംഖ്യാ അസുന്തലനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
ഇതോടെ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന വിദേശികള്‍ക്കേ കുടുംബങ്ങളെ കൊണ്ടുവരാന്‍ കഴിയൂ. അടുത്തിടെ രാജ്യത്ത് കുടുംബ വിസയില്‍ പ്രവേശിച്ചവര്‍ക്കും പുതിയ തീരുമാനം ബാധകമാക്കുമെന്നും സൂചനകളുണ്ട് .



