ഗോഹട്ടി: മലയാളി വിദ്യാർഥിയെ ഗോഹട്ടി ഐഐടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിടെക് വിദ്യാർഥി സൂര്യ നാരായൺ പ്രേംകിഷോർ ആണ് മരിച്ചത്. ഉമിയം ഹോസ്റ്റലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാർഥിയുടെ കുടുംബത്തെ വിവരം അറിയിച്ചതായി ഐഐടി അധികൃതർ അറിയിച്ചു. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.



