കൊ​ല്ലം: മാ​താ​പി​താ​ക്ക​ളു​മാ​യു​ള്ള സാ​മ്പ​ത്തി​ക ത​ര്‍​ക്ക​ത്തെ​തു​ട​ര്‍​ന്ന് ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന​യാ​ള്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍. കൊ​ല്ലം പൂ​ത​കു​ളം സ്വ​ദേ​ശി​യാ​യ രാ​കേ​ഷ് ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് ത​മി​ഴ്‌​നാ​ട്ടി​ലെ വേ​ല​ന്‍​പാ​ള​യ​ത്തി​ലെ​ത്തി​യാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന​ത്. മാ​താ​പി​താ​ക്ക​ളെ തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം ബ​ന്ധി​ക​ളാ​ക്കി​യി​ട്ടാ​ണ് പ​തി​നാ​ലു​കാ​ര​നെ ഇ​യാ​ള്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് ക​ട​ത്തി​യ​ത്.

വീ​ടി​നു സ​മീ​പ​മു​ള്ള ഷെ​ഡി​ല്‍ കെ​ട്ടി​യി​ട്ടി​രു​ന്ന കു​ട്ടി അ​വി​ടെ നി​ന്ന് ര​ക്ഷ​പെ​ട്ടെ​ത്തി നാ​ട്ടു​കാ​രോ​ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലു​മാ​യി ക​ണ്‍​സ്ട്ര​ക്ഷ​ന്‍ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന ആ​ളാ​ണ് മ​രി​ച്ച രാ​കേ​ഷ്. ജോ​ലി​യു​ടെ ഭാ​ഗ​മാ​യു​ള്ള സാ​മ്പ​ത്തി​ക ത​ര്‍​ക്ക​മാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​വ​രാ​ന്‍ കാ​ര​ണം.