കഴിഞ്ഞ ദിവസമാണ് നടി താര കല്യാണിനെ ഒരു ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊണ്ടയ്ക്ക് ചില പ്രശ്നങ്ങൾ കാരണം ഒരു മേജർ സർജറിയ്ക്ക് വിധേയമാവുകയായിരുന്നു താര. അമ്മയ്ക്കായി പ്രാർത്ഥിക്കണം എന്നു പറഞ്ഞുകൊണ്ട്, ശസ്ത്രക്രിയയ്ക്കായി തിയേറ്ററിലേക്ക് പോവും മുൻപ് പേരക്കുട്ടി സുദർശനയെ ലാളിക്കുന്ന താര കല്യാണിന്റെ ചിത്രവും സൗഭാഗ്യ ഷെയർ ചെയ്തിരുന്നു.

ഇപ്പോൾ, അമ്മയുടെ പുതിയൊരു ചിത്രം കൂടി പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള താരയുടെ ചിത്രമാണിത്. ആത്മാർത്ഥമായ പ്രാർത്ഥനയ്ക്ക് നന്ദിയെന്നാണ് സൗഭാഗ്യ കുറിച്ചത്.