തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി തെരുവുനായയുടെ ആക്രമണം വർധിക്കുന്നു. തിരുവനന്തപുരത്ത് വീടിനുള്ളിൽ ഉറങ്ങികിടന്നിരുന്ന പെണ്‍കുട്ടിയെ തെരുവുനായ കടിച്ചു.
തിരുവനന്തപുരം കല്ലറ സ്വദേശി അഭയയ്ക്കാണ് കൈയിൽ കടിയേറ്റത്. പെണ്‍കുട്ടി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.



