ന്യൂ​ഡ​ൽ​ഹി: പു​തി​യ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റി​നെ ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ത​ന്നെ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നു പ്ര​മേ​യം പാ​സാ​ക്കാ​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്മാ​ർ​ക്കും എ​ഐ​സി​സി അം​ഗ​ങ്ങ​ൾ​ക്കും പാ​ർ​ട്ടി നേ​തൃ​ത്വം നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​ടു​ത്ത മാ​സം 17ന് ​തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത നീ​ക്കം. 

തെ​ര​ഞ്ഞെ​ടു​പ്പി​ൽ സോ​ണി​യ മ​ത്സ​രി​ക്കു​ന്നി​ല്ല. താ​ൻ മ​ത്സ​രി​ക്കി​ല്ലെ​ന്നു രാ​ഹു​ൽ ഗാ​ന്ധി നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്രി​യ​ങ്ക ഗാ​ന്ധി വാ​ദ്‌​ര​യ്ക്കും സാ​ധ്യ​ത​യി​ല്ല. രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടാ​യി​രി​ക്കും നെ​ഹ്റു- ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​യെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു നി​ന്നു മാ​റാ​ൻ ഗെ​ഹ്‌​ലോ​ട്ടി​ന് താ​ത്പ​ര്യ​മി​ല്ല. 

പി​സി​സി​ക​ളും എ​ഐ​സി​സി അം​ഗ​ങ്ങ​ളും സോ​ണി​യ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ർ​ഥ​ര​ഹി​ത​മാ​കും. എ​ന്നാ​ൽ, ത​ങ്ങ​ൾ​ക്ക് ഇ​തു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നാ​ണു കോ​ൺ​ഗ്ര​സ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് അ​ഥോ​റി​റ്റി​യു​ടെ പ്ര​തി​ക​ര​ണം. കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​വ​സാ​ന​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത് 2000ലാ​യി​രു​ന്നു. അ​ന്നു സോ​ണി​യ​യ്ക്കെ​തി​രേ മു​തി​ർ​ന്ന നേ​താ​വ് ജി​തേ​ന്ദ്ര പ്ര​സാ​ദ​യാ​ണു മ​ത്സ​രി​ച്ച​ത്. എ​ന്നാ​ൽ, 99 ശ​ത​മാ​നം വോ​ട്ടു​ക​ളോ​ടെ സോ​ണി​യ വി​ജ​യി​ച്ചു. ഇ​ത്ത​വ​ണ ജി23 ​ഗ്രൂ​പ്പി​ൽ നി​ന്ന് ശ​ശി ത​രൂ​ർ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 9000 പ്ര​തി​നി​ധി​ക​ൾ​ക്കാ​ണു തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​ള്ള​ത്.