എഡ്മന്റൺ: എൻഎസ്എസ് ഓഫ് എഡ്മന്റണിന്റെ ഈ വർഷത്തെ ഓണാഘോഷം – ഓണം ഫെസ്റ്റ് 2022 എഡ്മന്റൺ പ്ലസന്റ് വ്യൂ കമ്മ്യൂണിറ്റി ഹാളിൽ സമുചിതമായി നടന്നു. പ്രസിഡന്റ് ടി. ജി. ശ്രീധരൻ പിള്ളയുടെ അധ്യക്ഷതയിൽ ആഘോഷങ്ങൾ ചലച്ചിത്ര സംവിധായകൻ സുജിത്ത് വിഘനേശ്വർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
പ്രഫ: രമ നാരായണൻ വിശിഷ്ടാതിഥി ആയി ഓണ സന്ദേശം നല്കി. തുടർന്നു വിഭവ സമൃദ്ധമായ ഓണാസദ്യയും ശേഷം എൻഎസ്എസ് കുടുംബാംഗങ്ങളും , പ്രഫഷണൽ കലാകാരന്മാരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകി.
കലാപരിപാടികളിൽ പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും മന്നം മെമ്മൊറിയൽ മോമെന്റോ നല്കി ആദരിച്ചു .വൈകിട്ട് ദേശീയഗാനത്തോട് കൂടി ആഘോഷങ്ങൾ സമാപിച്ചു.



