തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ കെ.​കെ. ല​തി​ക​യെ കൈ​യേ​റ്റം ചെ​യ്തെ​ന്ന കേ​സി​ൽ മു​ൻ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ർ​ക്കു വാ​റ​ണ്ട്. എം.​എ. വാ​ഹി​ദ്, എ.​ടി. ജോ​ർ​ജ് എ​ന്നി​വ​ർ​ക്കാ​ണ് വാ​റ​ണ്ട്. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി മൂ​ന്നി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

കെ.​കെ. ല​തി​ക ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കോ​ട​തി നേ​രി​ട്ട് കേ​സ് എ​ടു​ത്ത​ത്. പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മു​ൻ എം​എ​ൽ​എ​മാ​ർ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. കേ​സ് അ​ടു​ത്ത മാ​സം ഒ​ന്നി​നു വീ​ണ്ടും പ​രി​ഗ​ണി​ക്കും.

2015 മാ​ർ​ച്ച് 13ന് ​ബ​ജ​റ്റ് അ​വ​ത​ര​ണ വേ​ള​യി​ൽ ഇ​ട​തു​പ​ക്ഷ എം​എ​ൽ​എ​മാ​രു​ടെ പ്ര​തി​ഷേ​ധം കൈ​യാ​ങ്ക​ളി​യി​ലെ​ത്തി​യ​തി​നി​ടെ ല​തി​ക​യ്ക്ക് മ​ർ​ദ​ന​മേ​റ്റു എ​ന്നാ​ണു കേ​സ്.