കൊല്‍ക്കത്ത: ബംഗാളില്‍ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ ബിജെപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. പോലീസുകാരെ വളഞ്ഞിട്ട് തല്ലുന്നതിന്റെയും ജീപ്പ് കത്തിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് തൃണമൂല്‍ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകന്ദ മജുംദാര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ നടത്തിയ സമരമാണ് ചൊവ്വാഴ്ച തെരുവുയുദ്ധത്തില്‍ കലാശിച്ചത്.
എന്നാല്‍ ബിജെപിക്ക് ആക്രമ സംഭവുമായി ബന്ധമില്ലെന്നും പോലീസ് സ്വയം ജീപ്പ് കത്തിച്ചതാവാമെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.



