ന്യൂയോർക്ക്: . അടുത്ത 4 വർഷം കൊണ്ട് 70 ലക്ഷം കുടുംബങ്ങൾക്ക് വാട്ടർ കണക്ഷൻ നൽകുമെന്ന് ന്യൂയോർക്കിലെ സന്തൂർ റെസ്റ്റോറന്‍റ് ഓഡിറ്റോറിയത്തിൽ പ്രവാസികേരള കോൺഗ്രസ് അനുഭാവികളുടെയും അംഗങ്ങളുടെയും സ്വീകരണം ഏറ്റുവാങ്ങി കൊണ്ട് ജലവിഭവ ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
.
പ്രവാസി കേരള കോൺഗ്രസ് ന്യൂയോർക് ചാപ്റ്റർ സെക്രട്ടറി ജോസ് മലയിൽ മന്ത്രിയെ പരിചയ പെടുത്തി. കേരള കോൺഗ്രസ് ന്യൂയോർക് ചാപ്റ്റർ പ്രസിഡന്‍റ് ജോൺ സി വർഗീസ് (സലിം ) പ്രവാസികളുടെ ഇടയിൽ ധാരാളം അനുഭാവികൾ ഉള്ള പാർട്ടിയാണ് കേരള കോൺഗ്രസ് മാണിവിഭാഗം അത് കൊണ്ട് തന്നെ പ്രവാസി കേരള കോൺഗ്രസ് മലയാളീ മുൻതൂക്കമുള്ള പ്രദേശങ്ങളിൽ പങ്കാളിത്തം കൊണ്ടും പ്രവർത്തനം കൊണ്ട് നാട്ടിലും അമേരിക്കയിലും പലസഹായങ്ങൾ ഇക്കാലങ്ങളിൽ എത്തിക്കാൻ കഴിഞ്ഞതായി തന്റെ സ്വാഗത പ്രസംഗത്തിൽ ജോൺസി വർഗീസ് പറഞ്ഞു.
കെഎം മാണിസാറിന്‍റെ ശിഷ്യന്മാരിൽ എന്നും സാറിന്‍റെ കീഴിൽ ഉറച്ചു നിന്ന പാരമ്പര്യമാണ് റോഷിക്കുള്ളതെന്നു അദ്യക്ഷ പ്രസംഗത്തിൽ ബേബി ഊരാളിൽ പറഞ്ഞു
വർക്കി എബ്രഹാം , ജോസ് കാടാപുറം ,മാത്യു വർഗിസ് പുതുക്കേരിൽ ,കോശി തോമസ് ,എബ്രഹാം കെ ഡാനിയേൽ , ലാലി കളപ്പുരക്കൽ ,ബെറ്റി (ഫോമാ വിമൻസ് ഫോറം മെമ്പർ) എന്നിവർ ആശംസകൾ അർപ്പിച്ചു, പ്രവാസി കേരള കോൺഗ്രസ് ട്രെഷറർ ആന്റോ രാമപുരം എല്ലാവർക്കും നന്ദി പറഞ്ഞു സ്‌നേഹവിരുന്നോടെ സ്വീകരണപരിപാടി സമാപിച്ചു..
ക്യാമറ ജേക്കബ് മാനുവൽ



