പനാജി: ഗോവയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ എട്ട് എംഎൽഎമാർ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

എട്ട് കോൺഗ്രസ് എംഎൽഎമാർ ഉടൻ ബിജെപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് ഷേട് തനവാടെയും അറിയിച്ചു. ഗോവ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത്, മൈക്കൽ ലോബോ എന്നിവർ അടക്കമാണ് ബിജെപിയിൽ ചേരുന്നത്.

ഗോവയിൽ കോൺഗ്രസിന് ആകെ 11 എംഎൽഎമാരാണ് ഉള്ളത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര നടക്കുന്ന വേളയിൽ ഇത്തരമൊരു നീക്കമുണ്ടായാൽ കനത്ത തിരിച്ചടിയായിരിക്കും പാർട്ടി നേരിടുക