ടൊ​റ​ന്‍റോ: ക​നേ​ഡി​യ​ൻ ദ​മ്പ​തി​ക​ളാ​യ എ​ഡി​ത്ത് ലാ​മെ​യും സെ​ബാ​സ്റ്റ്യ​ൻ പെ​ല്ല​റ്റി​യ​റും നാ​ലു മ​ക്ക​ളു​മാ​യി ലോ​ക യാ​ത്ര​യി​ലാ​ണ്. കാ​ര​ണം, വേ​റെ ഒ​ന്നു​മ​ല്ല.

കു​ടും​ബ​ത്തി​ലെ മൂ​ന്ന് കു​ട്ടി​ക​ൾ​ക്കും അ​ധി​കം വൈ​കാ​തെ ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ടും. കാ​ഴ്ച പൂ​ര്‍​ണ​മാ​യും ന​ഷ്ട​മാ​കു​ന്ന​തി​നു മു​ന്‍​പ് മ​ക്ക​ൾ​ക്ക് നി​റ​മു​ള്ള നി​മി​ഷ​ങ്ങ​ളും കാ​ഴ്ച​ക​ളും കാ​ണി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​മാ​താ​പി​താ​ക്ക​ൾ ലോ​കം ചു​റ്റാ​ൻ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

മൂ​ത്ത മ​ക​ളാ​യ മി​യ ലെ​മേ-​പെ​ല്ലെ​റ്റി​യ​റി​ന്, റെ​റ്റി​നി​സ് പി​ഗ്മെ​ന്റോ​സ ഉ​ണ്ടെ​ന്ന് മാ​താ​പി​താ​ക്ക​ൾ ക​ണ്ടെ​ത്തു​ന്ന​ത് 2018 -ലെ ​ഒ​രു വൈ​കു​ന്നേ​ര​മാ​ണ്. കാ​ഴ്ച​യ്ക്ക് അ​ത്ര തെ​ളി​ച്ചം പോ​രാ എ​ന്ന് തോ​ന്നി​യ​പ്പോ​ഴാ​യി​രു​ന്നു പ​രി​ശോ​ധി​ച്ച​ത്. പി​ന്നീ​ട് ആ​ണ്‍​മ​ക്ക​ളാ​യ ഏ​ഴു​വ​യ​സു​കാ​ര​ന്‍ കോ​ളി​നും അ​ഞ്ചു​വ​യ​സു​കാ​ര​ന്‍ ലോ​റ​ന്‍റി​നും ഇ​തേ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. എ​ന്നാ​ൽ ര​ണ്ടാ​മ​താ​യി ജ​നി​ച്ച ലി​യോ എ​ന്ന സ​ഹോ​ദ​ര​ന് പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല.

ലെ​മേ​യും സെ​ബാ​സ്റ്റ്യ​നും വി​വാ​ഹി​ത​രാ​യി​ട്ട് 12 വ​ര്‍​ഷം ക​ഴി​ഞ്ഞു. ക്യൂ​ബെ​ക്കി​ൽ ഫൈ​നാ​ൻ​സ് ജോ​ലി ചെ​യ്യു​ക​യാ​ണ് ഇ​രു​വ​രും. ആ​ൺ​മ​ക്ക​ൾ​ക്ക് കൂ​ടി കാ​ഴ്ച ന​ഷ്ട​പ്പെ​ടാ​ൻ പോ​വു​ക​യാ​ണ് എ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​വ​ർ മ​ക്ക​ളു​മാ​യി ലോ​ക​യാ​ത്ര ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നോ​ട​കം ഇ​വ​ർ ന​മീ​ബി​യ, സാം​ബി​യ, ടാ​ൻ​സാ​നി​യ, തു​ർ​ക്കി, മം​ഗോ​ളി​യ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ചു ക​ഴി​ഞ്ഞു.

നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ളെ​ക്കു​റി​ച്ചു​ള്ള ഓ​ര്‍​മ​ക​ള്‍ മ​ക്ക​ളി​ലു​ണ്ടാ​കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ലോ​കം ചു​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. ഒ​പ്പം ഓ​രോ യാ​ത്ര​യി​ലും അ​വ​ർ പു​തി​യ പാ​ഠ​ങ്ങ​ൾ പ​ഠി​ക്കും.

രോ​ഗം മൂ​ര്‍​ച്ഛി​ക്കു​ന്ന​തി​ന്‍റെ വേ​ഗ​ത​യെ കു​റി​ച്ച് ത​ങ്ങ​ൾ​ക്ക് അ​റി​യി​ല്ല. ജീ​വി​ത​ത്തി​ന്‍റെ പ​കു​തി​യോ​ടെ മ​ക്ക​ൾ പൂ​ര്‍​ണ​മാ​യും അ​ന്ധ​രാ​കു​മെ​ന്നാ​ണ് ത​ങ്ങ​ള്‍ ക​രു​തു​ന്ന​തെ​ന്നും ലെ​മേ​യും സെ​ബാ​സ്റ്റ്യ​നും പ​റ​യു​ന്നു.