തിരുവനന്തപുരം: ഓണാവധി കഴിഞ്ഞുള്ള ആദ്യ പ്രവൃത്തിദിനത്തില്‍ റിക്കാര്‍ഡ് വരുമാനം നേടി കെഎസ്ആര്‍ടിസി. തിങ്കളാഴ്ചയാണ് കെസ്ആര്‍ടിസി പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്. 3941 ബസുകളാണ് സര്‍വീസ് നടത്തിയത്.
സൗത്ത് കളക്ഷന്‍ 3.13കോടി(89.44%ടാര്‍ജറ്റ്), സെൻട്രൽ 2.88 കോടി(104.54 % ടാർജറ്റ്), നോർത്ത് 2.39 കോടി രൂപ വീതമാണ് വരുമാനം ലഭിച്ചത്. കോഴിക്കോട് മേഖലയാണ് ഏറ്റവും കൂടുതൽ ടാർജറ്റ് ലഭ്യമാക്കിയത്; ടാർജറ്റിനെക്കാൾ 107.96% .
ജില്ലാ തലത്തിൽ കോഴിക്കോട് ജില്ലാ 59.22 ലക്ഷം രൂപ നേടി ഒന്നാമതെത്തി. ടാർജറ്റ് വരുമാനം ഏറ്റവും കൂടുതൽ നേടിയത് കോഴിക്കോട് യൂണിറ്റ് ആണ് 33.02 ( ടാർജറ്റിന്റെ 143.60%). സംസ്ഥാനത്ത് ആകെ കളക്ഷൻ നേടിയതിൽ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയാണ്. കെഎസ്ആർടിസി – സ്വിഫ്റ്റിൽ നിന്നു മാത്രം 12 ന് 37 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചത്.



