ന്യൂയോർക്ക്: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ (46 conklin ave Haverstraw NY ) പരി .കന്യാമറിയതിന്‍റെ തിരുന്നാൾ സെപ്റ്റംബർ 9 ,10, 11 തീയതികളിൽ ഭക്തിനിർഭരമായി കൊണ്ടാടുന്നു .ഇടവകയുടെ അഞ്ചാം വാർഷിക തിരുന്നാൾ കൂടിയാണ്. .ഇടവകയിലെ പത്തിനു വനിതകളാണ് ഇക്കുറി പ്രസുദേന്തിമാരായത്. അവർക്കൊപ്പം 5 കൂടാര യോഗങ്ങളിലെ അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു.
സെപ്റ്റംബർ 5 മുതൽ 8 വരെ ആരാധനയും ലദീഞ്ഞും വി:കുർബാനയും ദേവാലയത്തിൽ നടക്കുന്നു. വെള്ളിയാഴ്ച ഇടവക വികാരി ഫാ .ഡോ . ബിബി തറയിൽ തിരുന്നാളിന്‍റെ കൊടിയുയർത്തും. തുടർന്ന് വി .കുർബാനയും ബൈബിൾ കൺവെൻഷനും ഉണ്ടായിരിക്കും. സെപ്റ്10 ശനിയാഴ്ച രാവിലെ മുതൽ “പിടിയുരുട്ടു” മഹോത്സവും നടത്തുന്നു. വൈകിട്ട് ആറിന് ഇംഗ്ലീഷ് കുർബാനയും പ്രസംഗവും ഫാ: ജോസഫ് അലക്‌സിന്‍റെ കാർമികത്വത്തിൽ നടക്കും.
രാത്രി 7 .30 ന് കാർണിവൽ നൈറ്റ് ഉണ്ടായിരിക്കും. തിരുന്നാൾ ദിവസം സെപ്റ്റംബർ 11 ഞായറാഴ്ച വൈകുന്നേരം മൂന്നിനു ആഘോഷമായ തിരുന്നാൾ കുർബാന ഫാ .ബോബൻ വട്ടംപുറത്തച്ചന്‍റെ കാർമികത്വത്തിൽ. തുടർന്ന് ആഘോഷമായ തിരുന്നാൾ പ്രദക്ഷണവും ചെണ്ടമേളവും സ്‌നേഹവിരുന്നോടെ പെരുന്നാൾ സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക്: സിബി മണലേൽ 8458257883 , ജോസഫ് കീഴങ്ങാട്ട് 8456716677 സഞ്ജു കൊല്ലറേട്ട് 9143361779, .ഫാ. ബിബി തറയിൽ 773 943 2290.



