ആലപ്പുഴ: അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. പ്ലസ്ടു വിദ്യാർഥി ചെന്നിത്തല സ്വദേശി ആദിത്യൻ(17), ചെറുകോൽ സ്വദേശി വിനീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
കാണാതായ രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു. പള്ളിയോടം മറിഞ്ഞതിന് 50 മീറ്റർ മാറിയാണ് ആദിത്യന്‍റെ മൃതദേഹം കിട്ടിയത്. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു അപകടം. അറുപതോളം പേരാണ് അപകട സമയത്ത് പള്ളിയോടത്തിൽ ഉണ്ടായിരുന്നത്.
ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. വലിയ പെരുംമ്പുഴ കടവിലായിരുന്നു അപകടം. വള്ളം ആറ്റിലേക്ക് മറിയുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.



