വാഷിംഗ്ടണ്‍ : മലങ്കര ഓർത്തഡോക്ൾസ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ മർത്തമറിയം സമാജ അംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി കൂടിയ യോഗത്തിൽ നാൽപതു വർഷങ്ങളായി സമാജം അംഗങ്ങൾ ആയി പ്രവർത്തിച്ച സാറാമ്മ തോമസ്, ഗ്രേസി തോമസ്, ലീലാമ്മ വർഗീസ് , മറിയ ചാക്കോ എന്നിവരെ ആദരിച്ചു.
വിശുദ്ധ കുർബാനക്കുശേഷം നടന്ന ചടങ്ങിൽ ഇടവക വികാരി ഫായകെ.ഓ. ചാക്കോ അധ്യക്ഷനായിരുന്നു. പുതിയതായി ചുമതലയേറ്റ സഭ മാനേജിംഗ് കമ്മിറ്റി അംഗം ഷാജി വർഗീസ് മുഖ്യ സന്ദേശം നൽകി.
ഇടവയുടെ വളർച്ചക്ക് നാൽപതു വർഷങ്ങളായി നൽകി വരുന്ന സഹായങ്ങൾ വിലമതിക്കാൻ സാധിക്കാത്തതാണെന്ന് ഓർമ്മിപ്പിച്ചു. ഇടവകയുടെ സെക്രട്ടറി സൂസൻ തോമസ് ബൊക്ക നൽകി അംഗങ്ങളെ ആദരിച്ചു. മർത്തമറിയം സമാജം സെക്രട്ടറി മിനി ജോണ്‍ അംഗങ്ങളെ പരിചയപെടുത്തുകയും, ഇവർ ഇടവകക്കുവേണ്ടി നൽകിയ സഹായങ്ങൾക്ക് നന്ദി പറയുകയും ചെയ്തു..
യോഗത്തിൽ പങ്കെടുത്ത സഭ മാനേജിംഗ് കമ്മിറ്റി അംഗം ഷാജി വർഗീസ്,വികാരി കെ.ഓ. ചാക്കോ, ഇടവകയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ,ട്രസ്റ്റി ഐസക്ക് ജോണ്‍ എന്നിവരോടുള്ള നന്ദി നിർമ്മല തോമസ് അറിയിക്കുകയുണ്ടായി.



