തിരുവനന്തപുരം: മന്ത്രിയായി ചുമതലയേറ്റ എം.ബി.രാജേഷിന് ആശംസ അറിയിച്ച് കെപിസിസി ഉപാധ്യക്ഷന്‍ വി.ടി.ബല്‍റാം. തൃത്താലയില്‍ നിന്നുള്ള എംഎല്‍എ മന്ത്രിയായതില്‍ സന്തോഷമുണ്ടെന്നും നാടിന് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും ബലറാം പറഞ്ഞു.
നേരത്തെ ബല്‍റാമിനോട് വ്യക്തിപരമായ അകല്‍ച്ചയില്ലെന്ന് എം ബി രാജേഷ് പറഞ്ഞിരുന്നു. മണ്ഡലത്തിലെ ചില ഉദ്ഘാടന ചടങ്ങുകള്‍ക്ക് ബല്‍റാമിനെ താന്‍ നേരിട്ട് വിളിച്ചിട്ടുണ്ടെന്നും രാജേഷ് ഓര്‍മിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എറ്റവും വാശിയേറിയ പോരാട്ടത്തില്‍ വിജയിച്ചാണ് രാജേഷ് നിയമസഭലെത്തിയത്. തൃത്താല എംഎല്‍എയായിരുന്ന വി.ടി.ബല്‍റാമിനെ 3016 വോട്ടിന് രാജേഷ് പരാജയപ്പെടുത്തിയിരുന്നു.



