കുവൈറ്റ് സിറ്റി : രാജ്യത്ത് ഐസ് ക്രീം വിൽപനക്കാർക്കായി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ച് ആഭ്യന്തര മന്ത്രാലയം. പുതിയ തീരുമാനം അനുസരിച്ച് രാജ്യത്തെ പ്രധാനപ്പെട്ട ഹൈവേകളിലും റിംഗ് റോഡുകളിലും ഐസ് ക്രീം വാഹനങ്ങള്‍ അനുവദിക്കില്ല.
മോട്ടോർ ബൈക്ക് ഓടിക്കുന്നവര്‍ക്ക് സാധുവായ ഡ്രൈവിംഗ് ലൈസൻസും ഐസ്ക്രീം വാഹനങ്ങള്‍ക്ക് നമ്പർ പ്ലേറ്റും വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി. മോട്ടോർ ബൈക്ക് ഓടിക്കുന്നവര്‍ സുരക്ഷക്കായി ഹെൽമറ്റും രാത്രികാലങ്ങളിൽ ഡ്രൈവർ റിഫ്ലക്ടീവ് വെസ്റ്റ് ധരിക്കണമെന്നും നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.



