തി​രു​വ​ന​ന്ത​പു​രം: പെ​രു​മാം​തു​റ പൊ​ഴി​ക്ക​ര​യി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് മ​റി​ഞ്ഞ് ആ​റു പേ​രെ കാ​ണാ​താ​യി. 16 പേ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ബോ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​ത്തു പേ​ര്‍ ര​ക്ഷ​പെ​ട്ടു.

ഇ​ന്നു ഉ​ച്ച​യോ​ടെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് ബോ​ട്ട് മ​റി​ഞ്ഞ​ത്. ര​ക്ഷ​പ്പെ​ട്ടവർ വിവിധ ഭാഗങ്ങളിലേയ്ക്കാണ് നീന്തി കയറിയത്.

കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നു പോലീസ് അറിയിച്ചു.