തി​രു​വ​ന​ന്ത​പു​രം: തി​രു​വോ​ണ നാ​ൾ വ​രെ സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ചൊ​വ്വാ​ഴ്ച നാ​ല് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും മ​റ്റ് ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ടും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. അ​തി​തീ​വ്ര മ​ഴ മു​ന്ന​റി​യി​പ്പ് വ​ന്ന​തോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി.

ഉ​ത്രാ​ട ദി​വ​സം എ​ട്ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും മ​റ്റ് ജി​ല്ല​ക​ളി​ൽ മ​ഞ്ഞ് അ​ല​ർ​ട്ടു​മാ​ണ് നി​ല​വി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തി​രു​വോ​ണ ദി​വ​സ​വും വി​വി​ധ ജി​ല്ല​ക​ളി​ൽ തീ​വ്ര​മ​ഴ മു​ന്ന​റി​യി​പ്പ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ൽ​കി ക​ഴി​ഞ്ഞു.

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​മാ​യി സം​സ്ഥാ​ന​ത്ത് മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞി​രി​ക്കു​ക​യാ​യി​രു​ന്നു. ചി​ല ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് മ​ഴ​യു​ണ്ടാ​യി​രു​ന്ന​ത്. തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങു​മ്പോ​ൾ മ​ഴ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മ​ല​യാ​ളി​ക​ൾ.