ല​ക് നൗ: ​ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ക്നൗ​വി​ലെ ഹ​സ്ര​ത്ഗ​ഞ്ചി​ലു​ള്ള ലെ​വാ​ന ഹോ​ട്ട​ലി​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ രണ്ടുപേ​ര്‍ മ​രി​ച്ചു. മ​രി​ച്ച​ത് ഒ​രു സ്ത്രീ​യും പു​രു​ഷ​നു​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

പ​രി​ക്കേ​റ്റ ഏ​ഴു​പേ​രെ ല​ക്നൗ​വി​ലെ സി​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെി​യ അ​ഗ്നി​ശ​മ​ന സേ​ന 18 പേ​രെ ഇ​തു​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ആ​റോ​ളം പേ​ര്‍ ഇ​പ്പോ​ഴൂം ഹോ​ട്ട​ലി​നു​ള്ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് ക​രു​തു​ന്ന​ത്.

ആ​കെ 30 മു​റി​ക​ളു​ള്ള ഹോ​ട്ട​ലി​ന്‍റെ 18 മു​റി​ക​ളി​ലാണ് താ​മ​സ​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​കാം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച് വ​രു​ന്ന​താ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് പ​റ​ഞ്ഞു.