തിരുവനന്തപുരം: പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലിൽനിന്ന് രക്ഷപ്പെടുത്തിയ കുട്ടി മരിച്ചു. മലവെള്ളപ്പാച്ചിൽ കാണാതായ ആറുവയസുകാരിയായ കുട്ടിയെ ഒരു കിലോമീറ്റർ അകലെ നിന്നാണ് കണ്ടെത്തിയത്.
മലവെള്ളപ്പാച്ചിലിൽ കുട്ടിയുടെ അമ്മയേയും കാണാതിയിരുന്നു. ഇവർക്കായി തെരച്ചിൽ നടത്തിവരികയാണ്. മങ്കയം വെള്ളച്ചാട്ടത്തില്‍ ഇന്ന് വൈകുന്നേരമാണ് മലവെള്ളപ്പാച്ചിലുണ്ടായത്.
മങ്കയം വാഴത്തോപ്പ് ഭാഗത്ത് ടൂറിസ്റ്റുകളായി എത്തിയ പത്ത് പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ എട്ടു പേരെ രക്ഷപ്പെടുത്തിയിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.



