ന്യൂജേഴ്‌സി: ഫൊക്കാനയുടെ അസോസിയേറ്റ് സെക്രട്ടറി ജോയി ചാക്കപ്പന്‍റെ സഹോദരി അന്തരിച്ച എൽസി ജെയിംസിന്‍റെ വേർപാടിൽ ഫൊക്കാന നേതൃത്വം ആദരാഞ്ജലികൾ അർപ്പിച്ചു. ഏതാനും മാസങ്ങളായി രോഗാവസ്ഥയിൽ ആയിരുന്ന എൽസിയുടെ ആകസ്മിക നിര്യാണം തന്നെ ഏറെ ദുഃഖിപ്പിച്ചുവെന്ന് ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ജോയി ചാക്കപ്പന്‍റെ കുടുംബത്തിനുണ്ടായ രണ്ടാമത്തെ വേദനയാണ് സഹോദരിയുടെ മരണത്തിലൂടെ ഉണ്ടായതെന്ന് സെക്രട്ടറി ഡോ. കല ഷഹി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഫൊക്കാന ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഷാജി വർഗീസ്, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, നാഷണൽ കമ്മിറ്റി- ട്രസ്റ്റി ബോർഡ്- റീജിയണൽ വൈസ് പ്രസിഡന്റുമാർ, മുൻ പ്രസിഡണ്ട് ജോർജി വർഗീസ്, മുൻ സെക്രെട്ടറി സജിമോൻ ആന്‍റണി,മുൻ ട്രഷറർ സണ്ണി മറ്റമന, മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവരും അനുശോചനം അറിയിച്ചു.



