സലാല: ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശി മരിച്ചു. നീര്‍ക്കുന്നം വണ്ടാനത്തെ വാളംപറമ്പില്‍ ഷിയാസ് ഉസ്മാന് ആണ് (33) മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.
ദുബായില്‍നിന്ന് സലാലയിലേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാർ ഹരീതില്‍ വച്ച് അപകടത്തിൽപ്പെടുകയായിരുന്നു. പിന്നിൽ നിന്നും വന്ന വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് സൂചന.
കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റി.



