മും​ബൈ: പ്ര​മു​ഖ വ്യ​വ​സാ​യി​യും ടാ​റ്റ സ​ണ്‍​സി​ന്‍റെ മു​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ സൈ​റ​സ് മി​സ്ത്രി (54) വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. മും​ബൈ​യ്ക്കു സ​മീ​പ​മു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ലാ​ണ് അ​ന്ത്യം. മി​സ്ത്രി സ​ഞ്ച​രി​ച്ച കാ​ര്‍ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ര​ത്ത​ന്‍ ടാ​റ്റ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം 2012 ഡി​സം​ബ​റി​ലാ​ണ് സൈ​റ​സ് മി​സ്ത്രി ടാ​റ്റ സ​ണ്‍​സി​ന്‍റെ ആ​റാ​മ​ത്തെ ചെ​യ​ര്‍​മാ​നാ​യി ചു​മ​ത​ല​യേ​റ്റ​ത്. 2016 ഒ​ക്ടോ​ബ​റി​ല്‍ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റു​ക​യാ​യി​രു​ന്നു.