കോ​ട്ട​യം: വ്യാ​ഴാ​ഴ്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന അ​റി​യി​പ്പ് വ്യാ​ജ​മെ​ന്ന് ക​ള​ക്ട​ർ ഡോ.​പി.​കെ ജ​യ​ശ്രീ. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചെ​ന്ന വ്യാ​ജ​വാ​ർ​ത്ത​യാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.

അ​വ​ധി ന​ൽ​കി എ​ന്ന നി​ല​യി​ൽ പ്ര​ച​രി​ക്കു​ന്ന ഈ ​കാ​ർ​ഡ് വ്യാ​ജ​മാ​ണ്. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കു മാ​ത്ര​മാ​ണ് വ്യാ​ഴാ​ഴ്ച അ​വ​ധി. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ് ഓ​ഗ​സ്റ്റ് 30 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച അ​വ​ധി സം​ബ​ന്ധി​ച്ച പ്ര​ചാ​ര​ണ കാ​ർ​ഡി​ന്‍റെ മാ​തൃ​ക​യി​ൽ വ്യാ​ജ​മാ​യി നി​ർ​മി​ച്ച​താ​ണി​തെ​ന്ന് ക​ള​ക്ട​ർ ഫേ​സ്ബു​ക്കി​ൽ പ​റ​ഞ്ഞു.