ഹി​സാ​ർ: ബി​ജെ​പി നേ​താ​വും ന​ടി​യു​മാ​യ കൊ​ല്ല​പ്പെ​ട്ട സൊ​നാ​ലി ഫോ​ഗ​ട്ടി​ന്‍റെ ലാ​പ് ടോ​പ്പും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ‌​ന്ന മോ​ഷ്ടാ​വ് പി​ടി​യി​ൽ. ഹ​രി​യാ​ന​യി​ലെ ഹി​സാ​ർ പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഫോ​ഗ​ട്ടി​ന്‍റെ ഫാം ​ഹൗ​സി​ൽ‌​നി​ന്നാ​ണ് ലാ​പ് ടോ​പ്പും മൊ​ബൈ​ൽ ഫോ​ണും ക​ള​വു​പോ​യ​ത്. അ​റ​സ്റ്റി​ലാ​യ ആ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​യാ​ളി​ൽ​നി​ന്ന് ലാ​പ്‌​ടോ​പ്പും മൊ​ബൈ​ൽ ഫോ​ണും ക​ണ്ടെ​ടു​ത്തു.

അ​തേ​സ​മ​യം, കേ​സ് അ​ന്വേ​ഷി​ക്കാ​ൻ ഗോ​വ പോ​ലീ​സ് സം​ഘം ഹി​സാ​ർ ജി​ല്ല​യി​ൽ എ​ത്തി. ആ​ദ്യം സ​ദ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ സം​ഘം പി​ന്നീ​ട് സൊ​ണാ​ലി ഫോ​ഗ​ട്ടി​ന്‍റെ ഫാം ​ഹൗ​സ് സ​ന്ദ​ർ​ശി​ച്ച് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

കൊ​ല​പാ​ത​ക​ക്കേ​സി​ലെ മുഖ്യപ്ര​തി​യാ​യ ഫോ​ഗ​ട്ടി​ന്‍റെ സ​ഹാ​യി സു​ധീ​ർ സാം​ഗ്‌​വാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗു​രു​ഗ്രാ​മി​ലെ സ്ഥ​ല​വും ഗോ​വ പോ​ലീ​സ് സ​ന്ദ​ർ​ശി​ക്കും.