കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ വീണ്ടും തിരിച്ചടി. ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി കോടതിയെ അറിയിച്ചു. പ്രിയ വര്‍ഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയില്‍ യുജിസി നിലപാട് അറിയിച്ചത്.

പ്രിയ വര്‍ഗീസിന്റെ നിയമനത്തിനുള്ള സ്റ്റേ ഹൈക്കോടതി ഒരു മാസം കൂടി നീട്ടിയിട്ടുണ്ട്. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതി യുജിസിയുടെ നിലപാട് തേടിയിരുന്നു. ഇതേത്തുടര്‍ന്ന് യുജിസിക്ക് വേണ്ടി ഹാജരായ സ്റ്റാന്‍ഡിംഗ് കോണ്‍സലാണ് ഇന്ന് ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

കേസില്‍ യുജിസിയെ കക്ഷി ചേര്‍ത്ത ഹൈക്കോടതി, ചാന്‍സലറായ ഗവര്‍ണര്‍, വൈസ് ചാന്‍സലര്‍, സര്‍ക്കാര്‍ അടക്കമുള്ളവരില്‍നിന്ന് വിശദീകരണവും തേടിയിരുന്നു. പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് നേരത്തെ ഇടക്കാല സ്റ്റേ നല്‍കിയ ഹൈക്കോടതി ഇത് ഒരു മാസം കൂടി നീട്ടി. രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി സ്റ്റേ നീട്ടുകയായിരുന്നു.