സോവിയറ്റ് യൂണിയൻ്റെ അവസാന പ്രസിഡൻ്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു. യുഎസ് – സോവിയറ്റ് ശീതയുദ്ധത്തിനു അന്ത്യം കുറിക്കാൻ ഗോർബച്ചേവ് ( 91) കാരണക്കാരനായി.

സോവിയറ്റ് യൂണിയനിൽ ഗോർബച്ചേവ് തുടക്കം കുറിച്ച രാഷ്ട്രീയ സാമ്പത്തിക സ്വാതന്ത്ര്യ പരിഷ്കാരങ്ങളായ ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും സോവിയറ്റ് യൂണിയൻ്റെ ശിഥിലീകരണത്തിനു കാരണമായി.

1985 ൽ 54 വയസ്സിൽ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി. 1988-91 കാലത്ത് പ്രസിഡൻ്റും. 1990-ൽ സമാധാനത്തിനുള്ള നെബേൽ പുരസ്കാരം നേടി.

സോവിയേററ് യൂണിയനെ ജനാധിപത്യവൽകരിക്കാൻ ശ്രമിച്ച നേതാവ് ആണ് മിഖായേൽ ഗോർബച്ചേവ്. പാർട്ടിക്കുളളിൽ മിഖായേൽ ഗോർബച്ചേവ് നിശിതമായ വിമർശിക്കപ്പെട്ടിട്ടുണ്ട്. ലോക രാഷ്ട്രീയത്തിന്‍റെ ഭാഗധേയം നിർണയിച്ച ആളാണ് മിഖായേൽ ഗോർബച്ചേവ്. രാഷ്ട്രീയത്തിൽ നിന്ന് മാറി സാമൂഹിക ഇടപെടലുകളുമായി കഴിയുകയായിരുന്നു മിഖായേൽ ഗോർബച്ചേവ്

ശീതയുദ്ധം അവസാനിപ്പിച്ച ലോകനേതാവ് കൂടിയാണ്  മിഖായേൽ ഗോർബച്ചേവ്. 1990 ൽ സമാധാനത്തിന് ഉളള  നൊബേൽ സമ്മാനം നേടി. പെരിസ്ട്രോയിക്ക, ഗ്ലാസ്നോറ്റ് സിദ്ധാന്തങ്ങൾ അവതരിപ്പിച്ച ആളാണ് മിഖായേൽ ഗോർബച്ചേവ്. പലതവണ വധ ശ്രമങ്ങളൽ നിന്ന് മിഖായേൽ ഗോർബച്ചേവ് രക്ഷപെട്ടിട്ടുണ്ട് . മിഖായേൽ ഗോർബച്ചേവിന്‍റെ അന്ത്യത്തിൽ ലോകനേതാക്കൾ അനുശോചിച്ചു