ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് പരിശോധിച്ച് ജനനത്തീയതി ഉറപ്പാക്കി മാത്രം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കില്ല എന്നു ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്ത്തിയാകാകത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി പറഞ്ഞത്.
ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് പരിശോധിച്ച് ഉറപ്പുവരുത്തേണ്ട കാര്യമില്ലന്നു കോടതി. പെണകുട്ടിയുടെ ആധാര്‍ കാര്‍ഡില്‍ ജനനത്തീയതി 01.01.1998 എന്നാണ്. പരാതിക്കാരിയുടെ വിവിധ സര്‍ട്ടിഫിക്കറ്റുകളില്‍ വിവിധ ജനനത്തീയതികളാണ്. ആധാര്‍ക്കാര്‍ഡ് പ്രകാരമാണെങ്കില്‍ പ്രായപൂര്‍ത്തിയാകാത്ത ആളുമായാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് കരുതാന്‍ സാധിക്കില്ല. കഴിഞ്ഞ ഏപ്രിലിലാണ് പരാതി നല്‍കിയത്. പരാതി നല്കാന് ഇത്രയും വൈകിയതില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട്. ഹണി ട്രാപ് ആണോ എന്നു പോലീസ് സംശയിക്കുന്നുണ്ട്. അതിനാല്‍ വിശദമായ അന്വേഷണത്തിനായി കോടതി പോലീസ് കമ്മീഷ്ണര്‍ക്ക് നിര്‍ദ്ദേശം നല്കി.



