മമ്മൂട്ടിയുടെ പഴയ കല കഥ പറയുന്ന മുകേഷിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്. മുകേഷിന്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിങ്ങിലൂടെയാണ് അദ്ദേഹം മമ്മൂട്ടിയുടെ പഴയ കാല കഥ പറഞ്ഞത്. പി.ജി വിശ്വംഭരൻ മമ്മൂട്ടിയെക്കുറിച്ച് സംസാരിച്ചതാണ് ഇദ്ദേഹം ഇപ്പോൾ ഓർത്തെടുത്തിരിക്കുന്നത്. മമ്മൂട്ടി ഇപ്പോൾ ഈ നിലയിലെത്തിയതിന്റെ ഒരു കാരണം താനാണെന്നാണ് വിശ്വംഭരൻ പറയുന്നത്. സ്ഫോടനം എന്ന സിനിമയിൽ മമ്മൂട്ടി വേണം എന്ന് അന്ന് അദ്ദേഹമാണ് പറഞ്ഞത്.
അന്ന് മമ്മൂട്ടിക്ക് ആരും അത്രയും വലിയ റോൾ കൊടുക്കില്ലായിരുന്നു. അന്ന് തനിക്ക് ആ ചെറുപ്പക്കാരനിൽ തോന്നിയ വിശ്വാസം തെറ്റായില്ല. അങ്ങനെ സ്ഫോടനം സൂപ്പർ ഹിറ്റായപ്പോഴാണ് മമ്മൂട്ടിയെ നല്ല നടനായി ആളുകൾ അംഗീകരിച്ചതും വലിയ വലിയ റോളുകൾ ചെയ്യുന്നതും. എന്തുകൊണ്ട് താൻ മമ്മൂട്ടിക്ക് ആ റോൾ കൊടുത്തുവെന്നതിനും പി.സി വിശ്വംഭരൻ മറുപടി പറയുന്നുണ്ട്.
താൻ ലൊക്കേഷൻ നോക്കാൻ വേണ്ടി ഒരിക്കൽ പോയപ്പോൾ നല്ല മഴ പെയ്തു. ആ റോഡിന്റെ സൈഡിൽ ഒരു ചെറിയ വെയ്റ്റിംഗ് ഷെഡ്. അവിടെ സ്കൂട്ടറിൽ വന്ന സുമുഖനായ മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ ഭാര്യയും മഴ കാരണം കയറി നിൽക്കുന്നു. കല്യാണം കഴിഞ്ഞതേ ഉള്ളൂ. മഴയിൽ അവരും നനയുന്നുണ്ട്. ആ കൂട്ടത്തിൽ കുറെ ആളുകളുമുണ്ട്.
മമ്മൂട്ടിയെ ആരും തിരിച്ചറിഞ്ഞില്ല. തിരിച്ചറിഞ്ഞാൽ തന്നെ ഒരു ചെറിയ നടൻ, അത്രയേ ഉള്ളൂ. കാറിലിരുന്ന തനിക്കത് ഫീൽ ചെയ്തു. ശ്ശൊ ഒരു നല്ല നടനാവേണ്ട ആളാണ്. നല്ല ഫേസും ഫിഗറും ഒക്കെയുണ്ട്. ഇയാൾക്ക് എന്തെങ്കിലും ഒരു നല്ല റോൾ കൊടുത്തിട്ട് രക്ഷപ്പെടുന്നെങ്കിൽ രക്ഷപെടട്ടേയെന്ന് താൻ തീരുമാനമെടുത്തു. പിന്നീട് അങ്ങനെ ഒരു ചാൻസ് വന്നപ്പോൾ താൻ മമ്മൂട്ടിക്ക് കൊടുക്കണമെന്ന് പറയുകയായിരുന്നുവെന്നും പിജി വിശ്വംഭരൻ പറഞ്ഞെന്നും മുകേഷ് വ്യക്തമാക്കി.



