പാലക്കാട്: അട്ടപ്പാടിയില്‍ നാലുവയസുകാരന് ക്രൂരമര്‍ദ്ദനം. സ്വന്തം അമ്മയും അവരുടെ ആണ്‍സുഹൃത്തും ചേര്‍ന്നാണ് കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചത്. നാലുവയസുകാരന്റെ കാല്‍ സ്റ്റൗവില്‍ വച്ച് പൊള്ളിച്ചതിന് പിന്നാലെ ഇവര്‍ മര്‍ദിക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയിന്മേല്‍ അമ്മയേയും സുഹൃത്ത് ഉണ്ണികൃഷ്ണനെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്
നാലുവയസുകാരന്റെ കാല്‍ സ്റ്റൗവില്‍ വച്ച് പൊള്ളിച്ചു; അമ്മയും സുഹൃത്തും അറസ്റ്റില്‍



