കാ​ക്ക​നാ​ട്: സീ​റോ മ​ല​ബാ​ർ​സ​ഭ​യി​ൽ മൂ​ന്ന് പു​തി​യ സ​ഹാ​യ​മെ​ത്രാ​ന്മാ​ർ കൂ​ടി നി​യ​മി​ത​രാ​യി. മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​നാ​യി ഫാ. ​അ​ല​ക്സ് താ​രാ​മം​ഗ​ല​ത്തി​നെ​യും ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​ന്മാ​രാ​യി ഫാ. ​ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ലി​നെ​യും ഫാ. ​തോ​മ​സ് പാ​ടി​യ​ത്തി​നെ​യു​മാ​ണ് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി നി​യ​മി​ച്ച​ത്.

സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ 30-ാം സി​ന​ഡി​ന്‍റെ ര​ണ്ടാം സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​വ​രെ മെ​ത്രാ​ന്മാ​രാ​യി സി​ന​ഡ് പി​താ​ക്ക​ന്മാ​ർ തെ​ര​ഞ്ഞെ​ടു​ത്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പാ​യി ഇ​വ​രെ മെ​ത്രാ​ന്മാ​രാ​യി നി​യ​മി​ക്കു​ന്ന​തി​നു​ള്ള മാ​ർ​പാ​പ്പ​യു​ടെ സ​മ്മ​തം വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി​വ​ഴി ല​ഭി​ച്ചി​രു​ന്നു.

ഫാ. ​ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ൽ, ഫാ. ​തോ​മ​സ് പാ​ടി​യ​ത്ത് എ​ന്നി​വ​രെ മാ​ർ ആ​ല​ഞ്ചേ​രി​യും ഷം​ഷാ​ബാ​ദ് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ റാ​ഫേ​ൽ ത​ട്ടി​ലും ചേ​ർ​ന്ന് സ്ഥാ​ന​ചി​ഹ്ന​ങ്ങ​ൾ അ​ണി​യി​ച്ചു. വി​ദേ​ശ​ത്താ​യി​രു​ന്ന മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ നി​യു​ക്ത സ​ഹാ​യ​മെ​ത്രാ​ൻ ഫാ. ​അ​ല​ക്സ് താ​രാ​മം​ഗ​ലം ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നി​ല്ല.

മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ തീ​യ​തി പി​ന്നീ​ട് നി​ശ്ച​യി​ക്കും. ഇ​തോ​ടെ സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ൽ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന​വ​രും വി​ര​മി​ച്ച​വ​രു​മാ​യി മെ​ത്രാ​ന്മാ​രു​ടെ എ​ണ്ണം 65 ആ​യി.

2016 മു​ത​ൽ 2022 വ​രെ ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ സി​ഞ്ചെ​ല്ലൂ​സ് ആ​യി​രു​ന്നു. അ​തി​രൂ​പ​ത​യി​ലെ മാ​ട​ത്തി​ൽ ഇ​ട​വ​ക​യു​ടെ വി​കാ​രി​യാ​യി സേ​വ​നം ചെ​യ്യു​മ്പോ​ഴാ​ണ് പു​തി​യ നി​യ​മ​നം അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തു​ന്ന​ത്. ത​ത്വ​ശാ​സ്ത്ര സം​ബ​ന്ധ​മാ​യ പു​സ്ത​ക​ങ്ങ​ളും നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള നി​യു​ക്ത മെ​ത്രാ​ന് ഇ​റ്റാ​ലി​യ​ൻ, ജ​ർ​മ​ൻ ഭാ​ഷ​ക​ളി​ലും പ്രാ​വീ​ണ്യ​മു​ണ്ട്.

ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ ഒ​ന്നാ​മ​ത്തെ സ​ഹാ​യ മെ​ത്രാ​നാ​യി നി​യ​മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന പാ​ലാ രൂ​പ​താം​ഗം ഫാ. ​ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ൽ 1955-ൽ ​ജ​നി​ച്ചു. പാ​ലാ രൂ​പ​ത​യു​ടെ മൈ​ന​ർ സെ​മി​നാ​രി​യി​ൽ വൈ​ദി​ക പ​രി​ശീ​ല​നം ആ​രം​ഭി​ച്ച അ​ദ്ദേ​ഹം 1981 ഡി​സം​ബ​ർ 18ന് ​വൈ​ദി​ക​നാ​യി അ​ഭി​ഷി​ക്ത​നാ​യി. 

പാ​ലാ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ സേ​വ​നം ചെ​യ്ത ഫാ. ​കൊ​ല്ലം​പ​റ​മ്പി​ൽ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ​നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ക​ര​സ്ഥ​മാ​ക്കി. സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യും ബ​ർ​സാ​റാ​യും ഹോ​സ്റ്റ​ൽ വാ​ർ​ഡ​നാ​യും സേ​വ​നം ചെ​യ്തു.

2003 മു​ത​ൽ 2011 വ​രെ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജി​ന്‍റെ പ്രി​ൻ​സി​പ്പാ​ളാ​യി​രു​ന്നു. മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗം, സി​ൻ​ഡി​ക്കേ​റ്റ് അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

രൂ​പ​ത​യു​ടെ വി​വി​ധ കാ​നോ​നി​ക സ​മി​തി​ക​ളി​ൽ അം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹം രൂ​പ​ത​യു​ടെ സി​ഞ്ചെ​ല്ലൂ​സാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ഷം​ഷാ​ബാ​ദ് രൂ​പ​ത​യി​ൽ ഗു​ജ​റാ​ത്ത് മി​ഷ​ൻ പ്ര​ദേ​ശ​ത്തി​നു​വേ​ണ്ടി​യി​ട്ടു​ള്ള സി​ഞ്ചെ​ല്ലൂ​സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ ര​ണ്ടാ​മ​ത്തെ സ​ഹാ​യ മെ​ത്രാ​നാ​യി നി​യ​മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ഫാ. ​തോ​മ​സ് പാ​ടി​യ​ത്ത് ച​ങ്ങ​നാ​ശേ​രി അ​തി​രു​പ​താം​ഗ​മാ​ണ്. 1969-ൽ ​ജ​നി​ച്ച അ​ദ്ദേ​ഹം സ്കൂ​ൾ പ​ഠ​ന​ത്തി​നു​ശേ​ഷം 1984-ൽ ​വൈ​ദി​ക പ​രി​ശീ​ല​ന​ത്തി​നാ​യി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ മൈ​ന​ർ സെ​മി​നാ​രി​യി​ൽ പ്ര​വേ​ശി​ച്ചു. 1994 ഡി​സം​ബ​ർ 29ന് ​വൈ​ദി​ക​നാ​യി അ​ഭി​ഷി​ക്ത​നാ​യി.

അ​തി​ര​മ്പു​ഴ പ​ള്ളി​യി​ൽ അ​സി. വി​കാ​രി​യാ​യും മാ​ർ ജോ​സ​ഫ് പൗ​വ്വ​ത്തി​ലി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യും സേ​വ​നം ചെ​യ്ത അ​ദ്ദേ​ഹം ബെ​ൽ​ജി​യ​ത്തി​ലെ ലു​വൈ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ത​ത്വ​ശാ​സ്ത്ര​ത്തി​ൽ ഡോ​ക്ട​റേ​റ്റും ദൈ​വ​ശാ​സ്ത്ര​ത്തി​ൽ മാ​സ്റ്റ​ർ ബി​രു​ദ​വും നേ​ടി.

കു​ന്നോ​ത്ത് ഗു​ഡ് ഷെ​പ്പേ​ർ​ഡ് മേ​ജ​ർ സെ​മി​നാ​രി​യി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ മേ​ജ​ർ സെ​മി​നാ​രി​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഇം​ഗ്ലീ​ഷി​ന് പു​റ​മേ ജ​ർ​മ​ൻ ഭാ​ഷ​യി​ലും പ്രാ​വീ​ണ്യ​മു​ണ്ട്. നി​ല​വി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ സി​ഞ്ചെ​ല്ലൂ​സാ​യി സേ​വ​നം ചെ​യ്യു​ക​യാ​യി​രു​ന്നു.