ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ഒ​ന്നി​പ്പി​ക്കു​ക എ​ന്ന​താ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും ഒ​റ്റ​ക്കാ​യി പോ​യാ​ലും അ​തി​നാ​യി പോ​രു​തു​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. സെ​പ്റ്റം​ബ​ര്‍ 7ന് ​ആ​രം​ഭി​ക്കു​ന്ന ഭാ​ര​ത​യാ​ത്ര​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ന്ന കോ​ണ്‍​ക്ലേ​വി​നെ അ​ഭി​സം​ബോ​ധ​ന ചെ​യു​ക​യാ​യി​രു​ന്നു രാ​ഹു​ല്‍ ഗാ​ന്ധി.

ഇ​ന്ത്യ​യെ ഒ​ന്നി​പ്പി​ക്കു​ക എ​ന്ന​ത് ഒ​രു നീ​ണ്ട യു​ദ്ധ​മാ​ണ്. ഞാ​ന്‍ അ​തി​ന് ത​യാ​റാ​ണ്. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ വി​ഭ​ജി​ക്ക​ല്‍ അ​ല്ല ഒ​ന്നി​പ്പി​ക്ക​ലാ​ണ് ഈ ​യാ​ത്ര ല​ക്ഷ്യം എ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു.

ഈ ​യാ​ത്ര​യി​ല്‍ ആ​രും കൂ​ടെ​യി​ല്ലെ​ങ്കി​ലും താ​ന്‍ ഒ​റ്റ​യ്ക്ക് ന​ട​ക്കു​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു. ഗു​ലാം ന​ബി ആ​സാ​ദും ആ​ന​ന്ദ് ശ​ര്‍​മ​യും രാ​ജി​വ​ച്ച​തി​ന് പി​ന്നാ​ലെ​യു​ള്ള മു​ന്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍റെ മ​റു​പ​ടി ശ്ര​ദ്ധേ​യ​മാ​യി.