മോ​സ്‌​കോ: ഇ​ന്ത്യ​യി​ല്‍ ചാ​വേ​റാ​ക്ര​മ​ണം ന​ട​ത്താ​ന്‍ ല​ക്ഷ്യ​മി​ട്ട ഐ​എ​സ് ഭീ​ക​ര​നെ പി​ടി​കൂ​ടി റ​ഷ്യ. ഇ​ന്ത്യ​യി​ലെ ഭ​ര​ണ​പ​ക്ഷ​ത്തു​ള്ള ഉ​ന്ന​ത​നേ​താ​വി​നെ ല​ക്ഷ്യം വ​ച്ച് ആ​ക്ര​മ​ണം ന​ട​ത്താ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ പ​ദ്ധ​തി​യെ​ന്നു റ​ഷ്യ​ന്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ സ്പൂ​ട്‌​നി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

റ​ഷ്യ​യു​ടെ സു​ര​ക്ഷാ ഏ​ജ​ന്‍​സി​യായ ഫെ​ഡ​റ​ല്‍ സെ​ക്ക്യൂ​രി​റ്റി സ​ര്‍​വീ​സാ​ണ് ഭീ​ക​ര​നെ തി​രി​ച്ച​റി​ഞ്ഞ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​ധ്യ ഏ​ഷ്യ​ന്‍ രാ​ജ്യ​ക്കാ​ര​നാ​യ ഇയാൾ റഷ്യയിൽവച്ചാണ് പിടിയിലായത്.

ഇ​ന്ത്യ​യി​ലെ ഭ​ര​ണ​പ​ക്ഷ​ത്തു​ള്ള ഉ​ന്ന​ത​നേ​താ​വി​നെ​തി​രെ ചാ​വേ​ര്‍ ആ​ക്രമ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ ല​ക്ഷ്യ​മെ​ന്നു ഇ​യാ​ള്‍ സ​മ്മ​തി​ച്ചെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. തു​ര്‍​ക്കി​യി​ല്‍​വ​ച്ചാ​ണ് ഇ​യാ​ളെ ചാ​വേ​റാ​യി ഐ​എ​സ് റി​ക്രൂ​ട്ട് ചെ​യ്ത​തെ​ന്നാ​ണ് വി​വ​രം.