കീ​വ്: ദ​ക്ഷി​ണ യു​ക്രെ​യ്നി​ലെ പി​വ്ദെ​നൗ​ക്രെ​യ്ൻ​സ്ക് ആ​ണ​വ നി​ല​യ​ത്തി​ന് സ​മീ​പ​മു​ള്ള ജ​ന​വാ​സ മേ​ഖ​ല​യി​ൽ റ​ഷ്യ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​നും വീ​ടു​ക​ൾ​ക്കും കേ​ടു​പ​റ്റി​യ​താ​യും നാ​ല് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യും പ്രാ​ദേ​ശി​ക ഗ​വ​ർ​ണ​ർ വി​റ്റാ​ലി കിം ​അ​റി​യി​ച്ചു.

യുക്രെയ്ൻ അതിർത്തിയിലെ ക്രിമിയിൻ പ്രവിശ്യയിലുള്ള ആണവ നിലയത്തിന് സമീപത്ത് റഷ്യ മിസൈൽ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.