ഇ​സ്താ​ൻ​ബൂ​ൾ: തു​ർ​ക്കി​യി​ൽ ബ​സ് അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് പി​ന്നാ​ലെ​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പ​ടെ 32 പേ​ർ മ​രി​ച്ചു. 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റേു. ദ​ക്ഷി​ണ തു​ർ​ക്കി​യി​ലെ ഗാ​സി​യാ​ന്‍റെ​പ് പ്ര​വി​ശ്യ​യി​ൽ പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ പ​ത്തി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഗാ​സി​യാ​ന്‍റെ​പ് ഹൈ​വേ​യി​ൽ നേ​ര​ത്തെ​യു​ണ്ടാ​യ ബ​സ് അ​പ​ക​ട സ്ഥ​ല​ത്ത് ര​ക്ഷാ​സേ​ന​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലേ​ക്ക് മ​റ്റൊ​രു ബ​സ് ഇ​ടി​ച്ചു ക​യ​റി 16 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. 

ഗാ​സി​യാ​ന്‍റെ​പ് അ​പ​ക​ട​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ സ​മീ​പ​ത്തു​ള്ള മാ​ർ​ഡി​ൻ പ്ര​വി​ശ്യ​യി​ൽ സ​മാ​ന​മാ​യ അ​പ​ക​ട​ത്തി​ൽ 16 പേ​ർ മ​രി​ച്ചു. ബ​സ് അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് കൂ​ടി നി​ന്ന​വ​രു​ടെ മേ​ൽ വാ​ഹ​നം പാ​ഞ്ഞു​ക​യ​റി ര​ക്ഷാ​സേ​നാ അം​ഗ​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. 29 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.