ബെ​യ്ജിം​ഗ്: കോവിഡിനു പിന്നാലെ ചൈനയിൽ പുതിയ വൈറസ് രോഗം കണ്ടെത്തി. മൃ​ഗ​ങ്ങ​ളി​ൽ നി​ന്നു പ​ട​രു​ന്ന ഹെ​നി​പാ വൈ​റ​സ് രോ​ഗ​ബാ​ധ​യു​ടെ പു​തി​യ വ​ക​ഭേ​ദമാണ് ചൈ​ന​യി​ൽ ക​ണ്ടെ​ത്തിയത്.

ലാം​ഗി​യ വൈ​റ​സ്(​ലെ​യ് വി) എന്നാണ് പുതിയ വൈറസിന്‍റെ പേര്. ഈ രോഗം ​ബാ​ധി​ച്ച് 35-ഓ​ളം പേ​രെ ഷാ​ൻ​ഡോം​ഗ്, ഹെ​നാ​ൻ പ്ര​വി​ശ്യ​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

വൈ​റ​സ് ബാ​ധി​ച്ച​വ​ർ​ക്ക് പ​നി, ചു​മ, ക്ഷീ​ണം, ത​ല​ചു​റ്റ​ൽ എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും രോ​ഗ​ബാ​ധ​യ്ക്ക് പ്ര​ത്യേ​ക ചി​കി​ത്സാ​രീ​തി ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​രെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ നീ​രി​ക്ഷ​ണ​ത്തിലാണെന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രോ​ഗം ഗു​രു​ത​ര​മ​ല്ലെ​ന്നും മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കി​ല്ലെ​ന്നും വൈ​റോ​ജി വി​ദ​ഗ്ധ​ർ അ​റി​യി​ച്ചു.