സന്‍ഫ്രാന്‍സിസ്കോ: ഒക്ടോബര്‍ 17 ന് വിചാരണ ആരംഭിക്കാമെന്നുള്ള എലോണ്‍ മസ്കിന്‍റെ വാദത്തെ എതിര്‍ക്കാതെ ട്വിറ്റര്‍. എന്നാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ കേസിന്‍റെ വിചാരണ തീര്‍ക്കാനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍. ട്വിറ്റർ വ്യാജ അക്കൗണ്ടുകളെ തെറ്റായി ചിത്രീകരിച്ചുവെന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം പൂർത്തിയാക്കാൻ തനിക്ക് സമയം ആവശ്യമാണെന്ന് മസ്‌ക് പറഞ്ഞത് കരാര്‍ വ്യവസ്ഥ ലംഘനമാണെന്ന് ട്വിറ്റര്‍ പറഞ്ഞു.
ആദ്യം അടുത്ത ഫെബ്രുവരിയിൽ വിചാരണ എന്നാണ് മസ്ക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്ന് മാസത്തിനുള്ളിൽ നടപടികൾ ആരംഭിക്കുമെന്ന് ഒരു ജഡ്ജി വിധിച്ചതിനെത്തുടർന്ന് ഒക്ടോബർ 17 മുതല്‍ വിചാരണ നടത്താൻ നിർദ്ദേശിക്കുകയായിരുന്നു. ഡെലവെയർ കോർട്ട് ഓഫ് ചാൻസറിയിലെ ജഡ്ജി കാതലീൻ മക്കോർമിക് ഉത്തരവ് പ്രകാരം ട്വിറ്ററിന്‍റെ ആവശ്യമായ അഞ്ച് ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാന്‍ സഹകരിക്കുമെന്ന് മസ്ക് ഉറപ്പ് നൽകിയിട്ടില്ലെന്ന് കോടതി ഫയലിംഗിൽ പറയുന്നു.
ലോകത്തിലെ ഏറ്റവും ധനികനും ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ ചീഫ് എക്‌സിക്യൂട്ടീവുമായ മസ്‌കിന്‍റെ അഭിഭാഷകർ ട്വിറ്ററിന്‍റെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.രേഖകൾക്കായുള്ള തന്‍റെ ആവശ്യങ്ങളോട് പ്രതികരിക്കുന്നതിൽ ട്വിറ്റര്‍ കാലതാമസം വരുത്തിയെന്ന മസ്‌കിന്റെ അവകാശവാദങ്ങളും ട്വിറ്റർ തള്ളിക്കളഞ്ഞിട്ടുണ്ട്. ട്വിറ്ററിന്റെ ഓഹരികൾ ബുധനാഴ്ച 1.3 ശതമാനം ഉയർന്ന് 39.85 ഡോളറായി (ഏകദേശം 3,100 രൂപ) ക്ലോസ് ചെയ്തു. ഒരു ഓഹരി 54.20 ഡോളറിന് (ഏകദേശം 4,300 രൂപ) എന്ന നിരക്കില്‍ ഏറ്റെടുക്കാമെന്ന് മസ്ക് മുന്‍പ് പറഞ്ഞിരുന്നത്.



