ഇ പി ജയരാജന്റെ ഇന്‍ഡിഗോ ബഹിഷ്‌കരണത്തിന് മറുപടിയായി ലോകത്തിന് മുകളില്‍ പറക്കുക എന്ന ക്യാപ്ഷനുമായി ഇന്‍ഡിഗോ ഫേസ് ബുക്കില്‍. റെയില്‍ വേ ട്രാക്കി്‌ന് മുകളിലൂടെ പറക്കുന്ന ഇന്‍ഡിഗോ വിമാനം നോക്കി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രവുമാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഫേസ് ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത്്. നടന്നു പോയാലും അവരുടെ വിമാനങ്ങളില്‍ കയറില്ലെന്നായിരുന്നു വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ജയരാജന്‍ പ്രതികരിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇ.പി ജയരാജന് വിമാനകമ്പനിയുടെ മറുപടി എന്നാണ് പലരും ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റ് ഉണ്ടായിരുന്നിട്ടും അത് ക്യാന്‍സല്‍ ചെയ്ത് തീവണ്ടിയിലായിരുന്നു ഇ. പി ജയരാജന്‍ കുടുംബത്തോടൊപ്പം യാത്രചെയ്തത്. തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ കയറവേ, കെ- റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ‘ആപ്പീസ് പൂട്ടുമെന്ന്’ ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു.