മുന്‍ ഡിജിപി ആര് ശ്രീലേഖയും നടി ആക്രമിക്കപ്പെട്ട കേസിലെ നടന് ദിലീപും തമ്മിലുള്ള വാട്സ്ആപ് ചാറ്റ് പുറത്ത് വന്നു. റിപ്പോര്‍ട്ടര്‍ ടി വി ആണ് ഇരുവരും തമ്മിലുള്ള അടുത്ത ബന്ധം തെളിയിക്കുന്ന വാട്സ് ആപ്പ് ചാറ്റ് പുറത്ത് വിട്ടത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയല്ലെന്നാണ് താന്‍ കരുതുന്നതെന്ന് ശ്രീലേഖ പറഞ്ഞിരുന്നു. ഇത് ചര്‍ച്ചയാകവേ ആണ് ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്ആപ് ചാറ്റ് പുറത്ത് വന്നിരിക്കുന്നത്. തന്റെ യൂ റ്റിയൂബ് ചാനലാണ് ഇതെന്നും സൗകര്യംകിട്ടുമ്പോള്‍ കണ്ടുനോക്കൂവെന്നും ദലീപുമായുള്ള വാട്സ് ആപ്പ് ചാറ്റില്‍ ആര് ശ്രീലേഖ പറയുന്നുണ്ട്്്.

ശ്രീലേഖ വെളിപ്പെടുത്തലുകള്‍ കേരളത്തില്‍ ഇപ്പോല്‍ വലിയ വിവാദമാണ് അഴിച്ചുവിട്ടിരിക്കുന്നത്്. കേസിലെ പ്രതിയെ ന്യായീകരിച്ചുകൊണ്ട് സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖ വീഡിയോ പുറത്തുവിട്ടത്.ചലച്ചിത്ര-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ നിന്ന് നിരവധിപേര്‍ ശ്രീലേഖയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തി.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെട്ടിട്ടില്ലെന്ന് വാദിക്കുന്നതായിരുന്നു മുന്‍ ഡിജിപിയുടെ വീഡിയോ. ദിലീപിന് എതിരെ തെളിവില്ലെന്നും പൊലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയതാണെന്നും അവര്‍ ആരോപിച്ചു. ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നത്. കൃത്യം ചെയ്ത പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന് തെളിവില്ല. പള്‍സര്‍ സുനിയുടെ ഭാഗത്തുനിന്ന് മുമ്പും ഇത്തരം പ്രവൃത്തികള്‍ ഉണ്ടായിട്ടുണ്ട്. ജയിലിനകത്ത് പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത് പൊലീസുകാരന് ആണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.



