ബിഗ് ബോസ് സീസണ്‍ 4 ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാര്‍ത്ഥിയായിരുന്ന ഡെയ്‌സി. തുടക്കത്തില്‍ ഡെയ്സിയെ മലയാളി പ്രേക്ഷകര്‍ക്ക് അത്രയധികം സുപരിചിതമായിരുന്നില്ല. എന്നാല്‍ മത്സരം ആരംഭിച്ച് ദിവസങ്ങള്‍ക്കുളളില്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയായിരുന്നു. നൂറ് ദിവസം ഷോയില്‍ പ്രതീക്ഷിച്ച മത്സരാര്‍ത്ഥിയായിരുന്ന ഡെയ്‌സി. എന്നാല്‍ 36ാം ദിവസം പുറത്ത് പേകേണ്ടി വന്നു.

ബിഗ് ബോസ് ഷോയില്‍ നിന്ന് നേരത്തെ പുറത്ത് പോയതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ഡെയ്‌സി പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത് കൂടാതെ സീസണ്‍ 4ന്റെ ടൈറ്റില്‍ വിന്നറാവാന്‍ യോഗ്യത റിയാസ് ആണെന്നും ഡെയ്‌സി തന്റെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് പറഞ്ഞു. നേരത്തെ പുറത്തായതിന് ദൈവത്തിനോട് നന്ദി പറഞ്ഞ് കെണ്ടാണ് താരം സംസാരിച്ച് തുടങ്ങുന്നത്.

ഡെയ്‌സിയുടെ വാക്കുകളിലേയ്ക്ക് ‘ ഗെയിം മോശമാകുന്നതിന് മുന്‍പ ഷോ വിടാന്‍ കഴിഞ്ഞതില്‍ ദൈവത്തിന് നന്ദിയുണ്ട്. അതുപോലെ തന്നെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഹൗസിലെത്തിയതിന് ശേഷമാണ് ഗെയിം കുറച്ച് കൂടി രസകരമായത്’; ഡെയ്‌സി പറഞ്ഞു.