ഹൂസ്റ്റണ്‍: കിടങ്ങന്നൂര്‍ പാളത്ത്രയില്‍ എബ്രഹാം മാത്യുവിന്റെയും അമ്മിണി എബ്രഹാമിന്റെയും മകന്‍ അനിഷ് മാത്യൂ (41) ഹൂസ്റ്റണില്‍ അന്തരിച്ചു. ഭാര്യ ലിജീ അനിഷ് കൊട്ടാരക്കര പൂയപ്പള്ളി വിളപറമ്പില്‍ കുടുംബാംഗമാണ്.

ശ്രേയാ അനീഷ്, സ്‌നേഹാ അനീഷ്, ശ്രുതി അനീഷ് എന്നിവര്‍ മക്കളാണ്. അനുപ് എബ്രഹാം (കന്‍സാസ്); സഹോദരനാണ്. പൊതുദര്‍ശനം: ജൂലൈ 9 ശനിയാഴ്ച; രാവിലെ 8 :00 മുതല്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് അനൂപ് എബ്രഹാം (610) 931 1846 റെജി കുര്യന്‍ (281) 7771919

വാര്‍ത്ത: അജു വാരിക്കാട്