ഒമാനില്‍ വിദേശികള്‍ക്കായി സൗജന്യ വാക്സിനേഷന്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം.ബാര്‍ബര്‍മാര്‍, ബ്യൂട്ടി സലൂണ്‍ ജീവനക്കാര്‍, മറ്റ് കുറഞ്ഞ വരുമാനക്കാര്‍ തുടങ്ങിയവര്‍ക്കാണ് സൗജന്യ വാക്സിന്‍ നല്‍കുക. എല്ലാ വിലായത്തുകളിലും ബന്ധപ്പെട്ട മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ വാക്സിനേഷന്‍ ക്യാമ്ബുകള്‍ സംഘടിപ്പിക്കും.

മസ്കത്ത് ഗവര്‍ണറേറ്റില്‍ അണ്‍സ്കില്‍ഡ് തൊഴിലാളികള്‍ക്കായി രണ്ടിടത്ത് വാക്സിനേഷന്‍ നടന്നുവരുന്നതായി മസ്കത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. ബുറൈമി ഗവര്‍ണറേറ്റില്‍ വിദേശ തൊഴിലാളികളുടെ സൗജന്യ വാക്സിനേഷന്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് അറിയിച്ചു.