കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തൃശൂര്‍ വെങ്കിടങ് കുന്നത്തുള്ളി വീട്ടില്‍ പരേതനായ മാധവന്റെ മകന്‍ സുമേഷ് മാധവന്‍ (43) ആണ് മരിച്ചത്. അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുവൈറ്റ് റിഗ്ഗായ് യൂണിറ്റ് അംഗമായിരുന്ന സുമേഷ് മെബാനി കമ്ബനിയിലെ ഡ്രാഫ്റ്റ്മാനായിരുന്നു.

ഭാര്യ: മോനിഷ. രണ്ട് മക്കളുണ്ട്. സുമേഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കലാ കുവൈറ്റിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. സുമേഷിന്റെ വേര്‍പാടില്‍ ഫോക്കസ് കുവൈറ്റ് അനുശോചിച്ചു.