ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട്​ ലോര്‍ഡ്​സ്​ ടെസ്റ്റിനിടെ നാടകീയ സംഭവങ്ങള്‍. ​ഇന്ത്യയുടെ ഫോമിലുള്ള ബാറ്റ്​സ്​മാന്‍ കെ.എല്‍ രാഹുലിന്​ നേരെ ഇംഗ്ലീഷ്​ കാണികള്‍ ബിയര്‍ ബോട്ടില്‍ കോര്‍ക്കെറിഞ്ഞു. മൂന്നാം ദിവസം 69ാം ഓവറിനിടെയാണ്​ സംഭവം. കെ.എല്‍ രാഹുല്‍ തേര്‍ഡ്​ മാന്‍ ബൗണ്ടറിക്കരികെ ഫീല്‍ഡ്​ ചെയ്യു​​േമ്ബാഴായിരുന്നു ഇംഗ്ലീഷ്​ കാണികളുടെ അതിരുവിട്ട പെരുമാറ്റം.

നിരവധി കോര്‍ക്കുകള്‍ രാഹുലിന്‍റെ സമീപത്ത്​ വന്നുവീണു. ഇതിനെത്തുടര്‍ന്ന്​ രാഹുല്‍ പരാതിയുയര്‍ത്തി. ഇതിനെത്തുടര്‍ന്ന്​ സ്ലിപ്പില്‍ ഫീല്‍ഡ്​ ചെയ്യുകയായിരുന്ന നായകന്‍ വിരാട്​ കോഹ്​ലി തിരിച്ചുമെറിയാന്‍ നിര്‍ദേശം നല്‍കി. ഇതിന്‍റെ ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്​.

 

 

 

 

ഇന്ത്യന്‍ ടീം സംഭവത്തില്‍ ഇതുവരെയും ഔദ്യോഗികമായി പരാതിപ്പെട്ടിട്ടില്ല. റൂട്ടിന്‍റെ സെഞ്ച്വറിക്കരുത്തില്‍ മുന്നേറുന്ന ഇംഗ്ലണ്ട്​ ചായക്ക്​ പിരിയു​േമ്ബാള്‍ അഞ്ചിന്​ 314 എന്ന ശക്തമായ നിലയിലാണ്​.