കരീബിയന്‍ ദ്വീപുരാഷ്ട്രമായ ഹെയ്തിയെ വിറപ്പിച്ച് വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് അനുഭവപ്പെട്ടത്. ഇതേത്തുടര്‍ന്ന് അമേരിക്കന്‍ സുനാമി മുന്നറിയിപ്പ് സംവിധാനം മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു.
ഭൂചലനത്തില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെയ്തി തലസ്ഥാനമായ പോര്‍ട്ടോ പ്രിന്‍സിന് 150 കിലോമീറ്റര്‍ അകലെയുള്ള പെറ്റിറ്റ് ട്രോ ഡിനിപ്പ്സ് മേഖലയില്‍ 10 കിലോമീറ്റര്‍ ആഴത്തിലായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഹെയ്തിയെ കൂടാതെ സമീപ രാഷ്ട്രങ്ങളിലും പ്രകമ്ബനങ്ങള്‍ അനുഭവപ്പെട്ടു.
പോര്‍ട്ട് ഓ പ്രിന്‍സിന് സമീപത്തെ നഗരങ്ങളില്‍ 2010 ലുണ്ടായ ഭൂചലനത്തില്‍ രണ്ട ലക്ഷത്തിലേറെ പേര് മരിച്ചിരുന്നു. മൂന്ന് ലക്ഷം പേര്‍ക്ക് പരിക്കേറ്റു. ഹെയ്ത്തിയിലെ പത്തുലക്ഷത്തോളം പേര്‍ക്കാണ് വീടില്ലാതായത്.
ഹെയ്തിയില്‍ ശക്തമായ ഭൂചലനം; 7.2 തീവ്രത, സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു



