ദുബൈ: മരിച്ചയാളുടെ പേരില്‍ മകനില്‍ നിന്ന് വാട്​സ്​ ആപ്​ വഴി പണം തട്ടാന്‍ ശ്രമിച്ചയാള്‍ക്ക്​ അബൂദബി കോടതി രണ്ട്​ മാസം തടവ്​ വിധിച്ചു. വാട്​സ്​ ആപ്​ അക്കൗണ്ട്​ റദ്ദാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്​തു.

മരണവാര്‍ത്തക്കൊപ്പം നല്‍കിയ ഫോണ്‍ നമ്ബര്‍ വഴിയാണ്​ തട്ടിപ്പിന്​ ശ്രമിച്ചത്​. മരിച്ചയാള്‍ സാധനങ്ങള്‍ വാങ്ങിയതി​െന്‍റ പണം നല്‍കാനുണ്ടെന്ന്​ ചൂണ്ടിക്കാട്ടി​ മകന്​ വാട്​സ്​ ആപ് വഴി സന്ദേശം അയക്കുകയായിരുന്നു. 900 ദിര്‍ഹം ബാങ്ക്​ അക്കൗണ്ട്​ വഴി കൈമാറണമെന്നും ആവശ്യപ്പെട്ടു. വാണിജ്യ ലൈസന്‍സും ഐ.ഡി കാര്‍ഡും നല്‍കാന്‍ പ്രതിയോട്​ ആവശ്യപ്പെ​ട്ടെങ്കിലും നല്‍കിയില്ല. ഇതോടെ സംശയം തോന്നിയ മകന്‍ അധികൃതരെ വിവരം അറിയിച്ചു.
അബൂദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്മെന്‍റി​െന്‍റ ഫോറന്‍സിക്​ ആന്‍ഡ്​ ഡിജിറ്റല്‍ സയന്‍സ്​ സംഘം അന്വേഷിച്ചപ്പോഴാണ്​ ഇത്​ തട്ടിപ്പ്​ ശ്രമമാണെന്ന്​ മനസ്സിലായത്​.

ഇതോടെ പിടികൂടി പ്രോസിക്യൂഷന്​ കൈമാറുകയായിരുന്നു. ഫോണ്‍ പിടിച്ചെടുത്തു. അപരിചിതര്‍ പണം ആവശ്യപ്പെട്ട്​ വിളിച്ചാല്‍ നല്‍കരുതെന്നും സംശയം തോന്നിയാല്‍ വിവരം അറിയിക്കണമെന്നും പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.