കാട്ടുതീ പടര്‍ന്നുപിടിച്ചപ്പോള്‍ നല്‍കിയ സഹായങ്ങള്‍ക്ക്​ യു.എ.ഇയെ നന്ദിയറിയിച്ച്‌​ ഗ്രീക്ക്​ പ്രധാനമന്ത്രി കിര്യാ​കോസ് മിത്​സോതകിസ്​.

അബൂദബി കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീംകമാന്‍ഡറുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ സായിദ്​ ആല്‍ നെഹ്​യാനെ ഫോണില്‍ വിളിച്ചാണ്​ കൃതജ്ഞത രേഖപ്പെടുത്തിയത്​. കാട്ടുതീ അണക്കുന്നതിന്​ ഉപകരണങ്ങളും അപകടത്തില്‍പെട്ടവര്‍ക്ക്​ സഹായവുമാണ്​ യു.എ.ഇ ഗ്രീസിന്​ നല്‍കിയത്​.

യു.എ.ഇ സര്‍ക്കാറും എമിറേറ്റ്​സ്​ റെഡ്​ ക്രസന്‍റും ചേര്‍ന്നാണ്​ അടിയന്തരസഹായം എത്തിച്ചത്​. ഇരുനേതാക്കളും രാജ്യങ്ങളുടെ പൊതു വിഷയങ്ങളും ചര്‍ച്ചചെയ്​തു.