തിങ്കളാഴ്ച്ച പ്രഖ്യാപിച്ച സൂചന പണിമുടക്കിന് മാറ്റമില്ലെന്ന് മെഡിക്കൽ കോളജുകളിലെ പിജി ഡോക്ടേഴ്‌സ്. ഇന്ന് നടത്തിയ ചർച്ചയിൽ പരിഹാരമാവാത്തതിനെ തുടർന്നാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

നാളെ രാവിലെ എട്ട് മുതൽ രാത്രി എട്ട് മണി വരെയാണ് പിജി ഡോക്ടേഴ്‌സിന്റെ സംസ്ഥാന വ്യാപക സൂചന പണിമുടക്ക്. കൊവിഡിതര ചികിത്സയിൽ നിന്നും ജോലികളിൽ നിന്നും ഇവർ പൂർണമായി വിട്ട് നിൽക്കും. അത്യാഹിത വിഭാഗം, ഐസിയു, കൊവിഡ് ചികിത്സ എന്നിവ മുടക്കില്ല.